Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Valparai Accident

വാ​​​ല്‍പാ​​​റ അപകടത്തിനു കാരണം;ഡ്രൈ​​​വ​​​റു​​​ടെ അ​​​ശ്ര​​​ദ്ധ​​​യും പ​​​രി​​​ച​​​യ​​​ക്കു​​​റ​​​വും

കൊ​​​ച്ചി: സ്‌​​​കൂ​​​ള്‍ വി​​​നോ​​​ദ​​​യാ​​​ത്രാ​​​സം​​​ഘം സ​​​ഞ്ച​​​രി​​​ച്ച വാ​​​ന്‍ വാ​​​ല്‍പാ​​​റ​​​യി​​​ല്‍ മ​​​റി​​​ഞ്ഞ് പ​​​ത്തു​​​പേ​​​ര്‍ മ​​​രി​​​ക്കാ​​​നി​​​ട​​​യാ​​​യ സം​​​ഭ​​​വ​​​ത്തി​​​ല്‍ ഡ്രൈ​​​വ​​​റു​​​ടെ പ​​​രി​​​ച​​​യ​​​ക്കു​​​റ​​​വ​​​ട​​​ക്കം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി മോ​​​ട്ടോ​​​ര്‍ വാ​​​ഹ​​​ന വ​​​കു​​​പ്പി​​​ന്‍റെ റി​​​പ്പോ​​​ര്‍ട്ട്.

തെ​​​ളി​​​വു​​​ക​​​ളും സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളും പ​​​രി​​​ശോ​​​ധി​​​ക്കു​​​മ്പോ​​​ള്‍ ഡ്രൈ​​​വ​​​റു​​​ടെ അ​​​ശ്ര​​​ദ്ധ​​​യും സു​​​ര​​​ക്ഷി​​​ത​​​മ​​​ല്ലാ​​​ത്ത ഡ്രൈ​​​വിം​​​ഗു​​​മാ​​​ണ് അ​​​പ​​​ക​​​ട​​​ത്തി​​​നി​​​ട​​​യാ​​​ക്കി​​​യ​​​തെ​​​ന്നും മ​​​ല​​​യോ​​​ര മേ​​​ഖ​​​ല​​​യി​​​ലും ചെ​​​റി​​​യ റോ​​​ഡു​​​ക​​​ളി​​​ലും വാ​​​ഹ​​​നം ഓ​​​ടി​​​ക്കു​​​ന്ന​​​തി​​​ല്‍ പ​​​രി​​​ച​​​യ​​​ക്കു​​​റ​​​വു​​​ണ്ടാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും പാ​​​ല​​​ക്കാ​​​ട് ആ​​​ര്‍ടി​​​ഒ കെ.​​​കെ. അ​​​ജി​​​ത്കു​​​മാ​​​ര്‍ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ സ​​​മ​​​ര്‍പ്പി​​​ച്ച റി​​​പ്പോ​​​ര്‍ട്ടി​​​ല്‍ പ​​​റ​​​യു​​​ന്നു.

ഹെ​​​യ​​​ര്‍പി​​​ന്‍ വ​​​ള​​​വു​​​ക​​​ള്‍ ഇ​​​റ​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്ന വാ​​​ഹ​​​ന​​​ത്തി​​​ന്‍റെ വേ​​​ഗം നി​​​ര​​​ന്ത​​​രം ബ്രേ​​​ക്കി​​​ല്‍ നി​​​യ​​​ന്ത്രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഗി​​​യ​​​ര്‍ ഡൗ​​​ണ്‍ ചെ​​​യ്ത് എ​​​ന്‍ജി​​​ന്‍ ഉ​​​പ​​​യോ​​​ഗി​​​ച്ച് വേ​​​ഗം നി​​​യ​​​ന്ത്രി​​​ക്കാ​​​ന്‍ ശ്ര​​​മി​​​ച്ചി​​​ല്ല. ഇ​​​തു ബ്രേ​​​ക്ക് ഫെ​​​യി​​​ഡിം​​​ഗി​​​നും വ​​​ള​​​വി​​​ല്‍ നി​​​യ​​​ന്ത്ര​​​ണം കി​​​ട്ടാ​​​ത്ത അ​​​വ​​​സ്ഥ​​​യ്ക്കും ഇ​​​ട​​​യാ​​​ക്കി. അ​​​പ​​​ക​​​ട​​​മു​​​ണ്ടാ​​​യ സ്ഥ​​​ല​​​ത്തെ സം​​​ര​​​ക്ഷ​​​ണ​​​ഭി​​​ത്തി​​​ക്ക് ഉ​​​യ​​​ര​​​ക്കു​​​റ​​​വു​​​ണ്ടാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും റി​​​പ്പോ​​​ര്‍ട്ടി​​​ല്‍ പ​​​റ​​​യു​​​ന്നു.

അ​​​പ​​​ക​​​ടം ഉ​​​ണ്ടാ​​​കു​​​ന്ന​​​തി​​​നു​​​മു​​​മ്പു​​​ള്ള വീ​​​ഡി​​​യോ​​​ക​​​ള്‍ ക​​​ണ്ടി​​​രു​​​ന്നു​​​വെ​​​ന്നും വാ​​​ഹ​​​ന​​​ത്തി​​​നു​​​ള്ളി​​​ല്‍ അ​​​നു​​​വ​​​ദ​​​നീ​​​യ​​​മ​​​ല്ലാ​​​ത്ത നി​​​ര്‍മി​​​തി​​​ക​​​ള്‍ ഉ​​​ണ്ടാ​​​യി​​​രു​​​ന്നോ​​​യെ​​​ന്നും ഹ​​​ര്‍ജി പ​​​രി​​​ഗ​​​ണി​​​ക്ക​​​വെ ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ അ​​​നി​​​ല്‍ കെ.​​​ന​​​രേ​​​ന്ദ്ര​​​ന്‍, എ​​​സ്. മു​​​ര​​​ളീ​​​കൃ​​​ഷ്ണ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് ആ​​​രാ​​​ഞ്ഞു.

ഇ​​​ക്കാ​​​ര്യ​​​ങ്ങ​​​ളി​​​ല്‍ കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രാ​​​ല​​​യം പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച സ​​​ര്‍ക്കു​​​ല​​​ര്‍ എ​​​ല്ലാ​​​വ​​​രും മ​​​റ​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും കോ​​​ട​​​തി പ​​​റ​​​ഞ്ഞു. സ​​​ര്‍ക്കു​​​ല​​​റി​​​ന്‍റെ ഉ​​​ള്ള​​​ട​​​ക്കം സം​​​ബ​​​ന്ധി​​​ച്ചു​​​ള്‍പ്പെ​​​ടെ വി​​​ശ​​​ദീ​​​ക​​​ര​​​ണ​​​ത്തി​​​ന് കേ​​​ന്ദ്ര​​​സ​​​ര്‍ക്കാ​​​ര്‍ സ​​​മ​​​യം തേ​​​ടി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ര്‍ന്ന് ഹ​​​ർ​​​ജി പി​​​ന്നീ​​​ട് പ​​​രി​​​ഗ​​​ണി​​​ക്കാ​​​ന്‍ മാ​​​റ്റി.

ഏ​​​പ്രി​​​ല്‍ 17ന് ​​​വാ​​​ല്‍പാ​​​റ​​​യി​​​ലെ ഹെ​​​യ​​​ര്‍പി​​​ന്‍ വ​​​ള​​​വി​​​ല്‍ മ​​​റി​​​ഞ്ഞാ​​​ണ് വാ​​​ന്‍ അ​​​പ​​​ക​​​ട​​​ത്തി​​​ല്‍പ്പെ​​​ട്ട​​​ത്. വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ലെ അ​​​ന​​​ധി​​​കൃ​​​ത രൂ​​​പ​​​മാ​​​റ്റം സം​​​ബ​​​ന്ധി​​​ച്ച് സ്വ​​​മേ​​​ധ​​​യാ എ​​​ടു​​​ത്ത ഹ​​​ർ​​​ജി​​​യാ​​​ണ് കോ​​​ട​​​തി​​​യു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലു​​​ള്ള​​​ത്.

Kerala

സാ​​​​​ജി​​​​​ത ത​​​​​നി​​​​​ച്ചാ​​​​​ക്കി പോ​​​​​യ​​​​​ത് ഉ​​​​​മ്മ​​​​​യെ​​​​​യും മ​​​​​ക​​​​​നെ​​​​​യും

പാ​​​​​ങ്ങ്: വാ​​​​​ൽ​​​​​പ്പാ​​​​​റ ദു​​​​​ര​​​​​ന്ത​​​​​ത്തി​​​​​ൽ മ​​​​​രി​​​​​ച്ച സ്കൂ​​​​​ൾ പാ​​​​​ച​​​​​ക തൊ​​​​​ഴി​​​​​ലാ​​​​​ളി സാ​​​​​ജി​​​​​ത ത​​​​​നി​​​​​ച്ചാ​​​​​ക്കി പോ​​​​​യ​​​​​ത് ഉ​​​​​മ്മ​​​​​യെ​​​​​യും പ​​​​​തി​​​​​നൊ​​​​​ന്നു​​​​​കാ​​​​​ര​​​​​നാ​​​​​യ മ​​​​​ക​​​​​ൻ ഷാ​​​​​ഹി​​​​​ദി​​​​​നെ​​​​​യും.

പാ​​​​​ങ്ങ് പ​​​​​ള്ളി​​​​​പ്പ​​​​​റ​​​​​ന്പ് ജി​​​​​എ​​​​​ൽ​​​​​പി സ്കൂ​​​​​ളി​​​​​ലെ പാ​​​​​ച​​​​​ക തൊ​​​​​ഴി​​​​​ലാ​​​​​ളി​​​​​യാ​​​​​യി​​​​​രു​​​​​ന്ന സാ​​​​​ജി​​​​​ത, അ​​​​​ധ്യാ​​​​​പ​​​​​ക​​​​​രും വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ളും ഒ​​​​​രു​​​​​പോ​​​​​ലെ സ്നേ​​​​​ഹി​​​​​ച്ച സാ​​​​​ജി​​​​​ത താ​​​​​ത്തയാ​​​​​യി​​​​​രു​​​​​ന്നു. 20 വ​​​​​ർ​​​​​ഷ​​​​​മാ​​​​​യി സ്കൂ​​​​​ളി​​​​​ൽ ജോ​​​​​ലി ചെ​​​​​യ്തി​​​​​രു​​​​​ന്ന അ​​​​​വ​​​​​ർ ഭ​​​​​ക്ഷ​​​​​ണ​​​​​ശാ​​​​​ല​​​​​യി​​​​​ൽ മാ​​​​​ത്രം ഒ​​​​​തു​​​​​ങ്ങി​​​​​യി​​​​​ല്ല. സ്കൂ​​​​​ളി​​​​​ലെ ക​​​​​ലാ​​​​​സാം​​​​​സ്കാ​​​​​രി​​​​​ക പ​​​​​രി​​​​​പാ​​​​​ടി​​​​​ക​​​​​ളി​​​​​ലും കു​​​​​ട്ടി​​​​​ക​​​​​ളു​​​​​ടെ സ​​​​​ഹാ​​​​​യി കൂ​​​​​ടി​​​​​യാ​​​​​യി​​​​​രു​​​​​ന്നു.

അ​​​​​പ​​​​​ക​​​​​ട​​​​​ത്തി​​​​​ൽനി​​​​​ന്ന് മ​​​​​ക​​​​​ൻ ഷാ​​​​​ഹി​​​​​ദ് ര​​​​​ക്ഷ​​​​​പ്പെ​​​​​ട്ട് ചി​​​​​കി​​​​​ത്സ തേ​​​​​ടി​​​​​യെ​​​​​ങ്കി​​​​​ലും ഉ​​​​​മ്മ​​​​​യു​​​​​ടെ വി​​​​​യോ​​​​​ഗ​​​​​ത്തോ​​​​​ടെ അ​​​​​വ​​​​​ന്‍റെ ജീ​​​​​വി​​​​​ത​​​​​വും വേ​​​​​ദ​​​​​ന​​​​​യു​​​​​ടെ നി​​​​​ഴ​​​​​ലി​​​​​ലാ​​​​​യി. ഇ​​​​​നി ആ​​​​​ശ്ര​​​​​യ​​​​​മാ​​​​​യി ഉ​​​​​ള്ള​​​​​ത് മാ​​​​​താ​​​​​വി​​​​​ന്‍റെ ഉ​​​​​മ്മ മാ​​​​​ത്ര​​​​​മാ​​​​​ണ്.

Kerala

മ​​​​ര​​​​ണ​​​​ത്തി​​​​ലും റു​​​​ഖി​​​​യ ടീ​​​​ച്ച​​​​റു​​​​ടെ യാ​​​​ത്ര മ​​​​ജീ​​​​ദ് മാ​​​​സ്റ്റ​​​​ർ​​​​ക്കൊ​​​​പ്പം

പാ​​​​ങ്ങ്: ജ​​​​ന്മ​​​​നാ കാ​​​​ഴ്ച​​​​പ​​​​രി​​​​മി​​​​തി​​​​യു​​​​ള്ള മ​​​​ജീ​​​​ദ് മാ​​​​സ്റ്റ​​​​ർ​​​​ക്കൊ​​​​പ്പം യാ​​​​ത്ര​​​​ക​​​​ളി​​​​ലെ​​​​ല്ലാം ഭാ​​​​ര്യ റു​​​​ഖി​​​​യ​​​​യു​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. ഒ​​​​ടു​​​​വി​​​​ൽ ഇ​​​​രു​​​​വ​​​​രു​​​​ടെ​​​​യും അ​​​​ന്ത്യ​​​​യാ​​​​ത്ര​​​​യും ഒ​​​​രു​​​​മി​​​​ച്ചാ​​​​യി. പാ​​​​ങ്ങ് പ​​​​ള്ളി​​​​പ്പ​​​​റ​​​​ന്പ് ജി​​​​എ​​​​ൽ​​​​പി സ്കൂ​​​​ളി​​​​ൽ ദീ​​​​ർ​​​​ഘ​​​​കാ​​​​ല​​​​മാ​​​​യി അ​​​​ധ്യാ​​​​പ​​​​ക​​​​നാ​​​​ണ് കാ​​​​രാ​​​​രി​​​​ത്തൊ​​​​ടി അ​​​​ബ്ദു​​​​ൾ മ​​​​ജീ​​​​ദ്.

യാ​​​​ത്ര​​​​ക​​​​ളും സൗ​​​​ഹൃ​​​​ദ​​​​ങ്ങ​​​​ളും ഇ​​​​ഷ്ട​​​​പ്പെ​​​​ടു​​​​ന്ന മ​​​​ജീ​​​​ദ് മാ​​​​സ്റ്റ​​​​ർ​​​​ക്ക് കാ​​​​ഴ്പ​​​​പ​​​​രി​​​​മി​​​​തി ഒ​​​​ന്നി​​​​നും ത​​​​ട​​​​സ​​​​മാ​​​​യി​​​​രു​​​​ന്നി​​​​ല്ല. യാ​​​​ത്ര​​​​ക​​​​ളി​​​​ൽ അ​​​​ദ്ദേ​​​​ഹ​​​​ത്തെ കൈ​​​​പി​​​​ടി​​​​ച്ചു ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്ന​​​​ത് ഭാ​​​​ര്യ റു​​​​ഖി​​​​യ​​​​യാ​​​​യി​​​​രു​​​​ന്നു.

എ​​​​ങ്ങോ​​​​ട്ടു​​​​പോ​​​​കു​​​​ന്പോ​​​​ഴും സ​​​​ഹാ​​​​യി​​​​യാ​​​​യി ഭാ​​​​ര്യ​​​​യെ മാ​​​​സ്റ്റ​​​​ർ കൂ​​​​ടെ കൂ​​​​ട്ടു​​​​മാ​​​​യി​​​​രു​​​​ന്നു. ക​​​​ഴി​​​​ഞ്ഞ അ​​​​വ​​​​ധി​​​​ക്കും സ്കൂ​​​​ളി​​​​ലെ അ​​​​ധ്യാ​​​​പ​​​​ക​​​​ർ ഒ​​​​രു​​​​മി​​​​ച്ച് യാ​​​​ത്ര പോ​​​​യി​​​​രു​​​​ന്നു. ന​​​​ന്നാ​​​​യി ക്ലാ​​​​സെ​​​​ടു​​​​ക്കു​​​​ന്ന മ​​​​ജീ​​​​ദ് മാ​​​​സ്റ്റ​​​​ർ പാ​​​​ട്ടു പ​​​​ഠി​​​​പ്പി​​​​ച്ചും ക​​​​ഥ​​​​ക​​​​ൾ പ​​​​റ​​​​ഞ്ഞു​​​​കൊ​​​​ടു​​​​ത്തും കു​​​​ട്ടി​​​​ക​​​​ളു​​​​ടെ പ്രി​​​​യ​​​​ങ്ക​​​​ര​​​​നാ​​​​യി​​​​രു​​​​ന്നു.

ക​​​​ലോ​​​​ത്സ​​​​വ​​​​ങ്ങ​​​​ൾ​​​​ക്ക് കു​​​​ട്ടി​​​​ക​​​​ളെ ഒ​​​​രു​​​​ക്കി​​​​യി​​​​രു​​​​ന്ന​​​​തും ഇ​​​​ദ്ദേ​​​​ഹ​​​​മാ​​​​യി​​​​രു​​​​ന്നു. കാ​​​​ഴ്ച​​​​പ​​​​രി​​​​മി​​​​തി അ​​​​ധ്യാ​​​​പ​​​​ന​​​​ത്തി​​​​ന് ത​​​​ട​​​​സ​​​​മേ ആ​​​​യി​​​​രു​​​​ന്നി​​​​ല്ല. ലാ​​​​പ്ടോ​​​​പ്പ് ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചാ​​​​ണ് കു​​​​ട്ടി​​​​ക​​​​ൾ​​​​ക്ക് അ​​​​ദ്ദേ​​​​ഹം ക്ലാ​​​​സെ​​​​ടു​​​​ത്തി​​​​രു​​​​ന്ന​​​​ത്.

ഏ​​​​താ​​​​നും മാ​​​​സം മു​​​​ന്പാ​​​​ണ് മ​​​​ജീ​​​​ദ് മാ​​​​സ്റ്റ​​​​റും ഭാ​​​​ര്യ​​​​യും മി​​​​ല്ലും​​​​പ​​​​ടി​​​​യി​​​​ൽ പു​​​​തി​​​​യ വീ​​​​ടു​​​​വ​​​​ച്ച് താ​​​​മ​​​​സം തു​​​​ട​​​​ങ്ങി​​​​യ​​​​ത്. ഇ​​​​വ​​​​ർ​​​​ക്ക് മ​​​​ക്ക​​​​ളി​​​​ല്ല. പാ​​​​ങ്ങ് ജി​​​​യു​​​​പി​​​​എ​​​​സ് അ​​​​ധ്യാ​​​​പി​​​​ക​​​​യാ​​​​യ മാ​​​​സ്റ്റ​​​​റു​​​​ടെ സ​​​​ഹോ​​​​ദ​​​​രി​​ക്കും ജ​​​​ന്മ​​​​നാ കാ​​​​ഴ്ച​​​​പ​​​​രി​​​​മി​​​​ത​​​​യു​​ണ്ട്.

Kerala

മാ​​യ​​രു​​തെ​​ങ്ങും... വി​​ങ്ങ​​ലാ​​യി ആ​​ശ ടീ​​ച്ച​​റു​​ടെ പാ​​ട്ട്

പാ​​​​​ങ്ങ്: മ​​​​​ന​​​​​സി​​​​​ൽ വി​​​​​ങ്ങ​​​​​ലാ​​​​​യി വി​​​​​നോ​​​​​ദ​​​​​യാ​​​​​ത്ര​​​​​യ്ക്കി​​​​​ടെ അ​​​​​ധ്യാ​​​​​പി​​​​​ക ആ​​​​​ശ പാ​​​​​ടി​​​​​യ ആ ​​​​​ഗാ​​​​​നം.

വാ​​​​​ഹ​​​​​ന​​​​​ത്തി​​​​​നു​​​​​ള്ളി​​​​​ൽ കൂ​​​​​ട്ടു​​​​​കാ​​​​​രോ​​​​​ടൊ​​​​​പ്പം ആ​​​​​സ്വ​​​​​ദി​​​​​ച്ച് പാ​​​​​ടി​​​​​യ പൂ​​​​​ക്ക​​​​​ൾ... പ​​​​​നീ​​​​​നീ​​​​​ർ പൂ​​​​​ക്ക​​​​​ൾ... എ​​​​​ന്ന ഗാ​​​​​ന​​​​​ത്തി​​​​​ലെ ന​​​​​മ്മ​​​​​ൾ നെ​​​​​യ്യും വ​​​​​സ​​​​​ന്തം മാ​​​​​യ​​​​​രു​​​​​തെ​​​​​ങ്ങും.. എ​​​​​ന്ന വ​​​​​രി​​​​​ക​​​​​ൾ പാ​​​​​ടിതീ​​​​​രുംമു​​​​​ന്പ് നി​​​​​ശ​​​​​ബ്ദ​​​​​മാ​​​​​കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു ആ ​​​​​ഗാ​​​​​യി​​​​​ക​​​​​യും വ​​​​​രി​​​​​ക​​​​​ളും..... ആ ​​​​​സ​​​​​ന്തോ​​​​​ഷ​​​​​നി​​​​​മി​​​​​ഷ​​​​​ങ്ങ​​​​​ൾ രേ​​​​​ഖ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ ദൃ​​​​​ശ്യ​​​​​ങ്ങ​​​​​ൾ ഇ​​​​​പ്പോ​​​​​ൾ ക​​​​​ണ്ണീ​​​​​ര​​​​​ണി​​​​​ഞ്ഞേ കാ​​​​​ണാ​​​​​നാ​​​​​കൂ.

ഒ​​​​​ന്നാം ക്ലാ​​​​​സു​​​​​കാ​​​​​ര​​​​​നാ​​​​​യ അ​​​​​ജു​​​​​വി​​​​​ന്‍റെ അ​​​​​മ്മ​​​​​യാ​​​​​ണ് ആ​​​​​ശ ടീ​​​​​ച്ച​​​​​ർ.

Kerala

കു​ട്ടി​ക​ൾ​ക്ക് കൗ​ണ്‍​സ​ലിം​ഗ് ഉ​റ​പ്പാ​ക്കും: മ​ന്ത്രി

മ​​​ല​​​പ്പു​​​റം: വാ​​​ൽ​​​പ്പ​​​റ ദു​​​ര​​​ന്ത​​​ത്തി​​​ൽ അ​​​ധ്യാ​​​പ​​​ക​​​ർ മ​​​രി​​​ച്ച പാ​​​ങ്ങ് ജി​​​എ​​​ൽ​​​പി സ്കൂ​​​ളി​​​ലെ കു​​​ട്ടി​​​ക​​​ൾ​​​ക്ക് കൗ​​​ണ്‍​സ​​​ലിം​​​ഗ് ന​​​ൽ​​​കു​​​മെ​​​ന്ന് മ​​​ന്ത്രി വി. ​​​ശി​​​വ​​​ൻ​​​കു​​​ട്ടി.

മ​​​ര​​​ണ​​​വാ​​​ർ​​​ത്ത അ​​​റി​​​ഞ്ഞ് കു​​​ട്ടി​​​ക​​​ൾ വി​​​ഷ​​​മ​​​ക​​​ര​​​മാ​​​യ മാ​​​ന​​​സി​​​കാ​​​വ​​​സ്ഥ​​​യി​​​ലാ​​​ണ്. ഇ​​​ത് കൗ​​​ണ്‍​സലിം​​​ഗി​​​ലൂ​​​ടെ പ​​​രി​​​ഹ​​​രി​​​ക്കും. സ്കൂ​​​ളി​​​ലെ ഒ​​​രു അ​​​ധ്യാ​​​പി​​​ക ഒ​​​ഴി​​​കെ മ​​​റ്റെ​​​ല്ലാ ജീ​​​വ​​​ന​​​ക്കാ​​​രും മ​​​ര​​​ണ​​​പ്പെ​​​ടു​​​ക​​​യെ​​​ന്ന​​​ത് അ​​​തീ​​​വ വേ​​​ദ​​​നാ​​​ജ​​​ന​​​ക​​​മാ​​​ണ്.

പ​​​ല​​​പ്പോ​​​ഴും വി​​​നോ​​​ദ​​​യാ​​​ത്രാ സം​​​ഘ​​​ങ്ങ​​​ളാ​​​ണ് അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ടു​​​ന്ന​​​ത്. ഇ​​​ത്ത​​​രം അ​​​പ​​​ക​​​ട​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​കാ​​​തി​​​രി​​​ക്കാ​​​ൻ എ​​​ന്തു​​​ചെ​​​യ്യാ​​​നാ​​​കു​​​മെ​​​ന്ന് സ​​​ർ​​​ക്കാ​​​ർ ഗൗ​​​ര​​​വ​​​മാ​​​യി ആ​​​ലോ​​​ചി​​​ക്കും.

സ്കൂ​​​ളി​​​ൽ ആ​​​വ​​​ശ്യ​​​മാ​​​യ അ​​​ധ്യാ​​​പ​​​ക​​​രെ ഉ​​​ട​​​ൻ നി​​​യ​​​മി​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു. പാ​​​ങ്ങ് ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളി​​​ൽ പൊ​​​തു​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത ശേ​​​ഷം മാ​​​ധ്യ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ട് സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

മ​​​ര​​​ണ​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്ക് മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സ നി​​​ധി​​​യി​​​ൽ​​നി​​​ന്ന് സ​​​ഹാ​​​യം ന​​​ൽ​​​കും. പ​​​രി​​​ക്കേ​​​റ്റ് ചി​​​കി​​​ത്സ​​​യി​​​ലു​​​ള്ള​​​വ​​​രു​​​ടെ ചെ​​​ല​​​വ് സ​​​ർ​​​ക്കാ​​​ർ വ​​​ഹി​​​ക്കും.

സം​​​ഭ​​​വ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​വ​​​ര​​​ങ്ങ​​​ൾ മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ ധ​​​രി​​​പ്പി​​​ക്കും. അ​​​തി​​​നു​​​ശേ​​​ഷം സാ​​​ധ്യ​​​മാ​​​യ എ​​​ല്ലാ കാ​​​ര്യ​​​വും സ​​​ർ​​​ക്കാ​​​ർ ചെ​​​യ്യു​​​മെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

Kerala

കണ്ണീരണിഞ്ഞ് പാങ്ങ്; അ​ധ്യാ​പ​ക​ർ​ക്ക് വിടചൊല്ലി

മ​​ല​​പ്പു​​റം (പാ​​ങ്ങ്): അ​​കാ​​ല​​ത്തി​​ൽ പൊ​​ലി​​ഞ്ഞ പ്രി​​യ​​പ്പെ​​ട്ട അ​​ധ്യാ​​പ​​ക​​ർ​​ക്ക് നാ​​ടി​​ന്‍റെ അ​​ന്ത്യാ​​ഞ്ജ​​ലി. വാ​​ൽ​​പ്പാ​​റ​​യി​​ൽ ക​​ഴി​​ഞ്ഞ ദി​​വ​​സം ഉ​​ണ്ടാ​​യ വാ​​ഹ​​നാ​​പ​​ക​​ട​​ത്തി​​ൽ മ​​രി​​ച്ച ഒ​​ന്പ​​തു​​ പേ​​രു​​ടെ മൃ​​ത​​ദേ​​ഹ​​ങ്ങ​​ൾ വ​​ൻ​​ ജ​​നാ​​വ​​ലി​​യു​​ടെ സാ​​ന്നി​​ധ്യ​​ത്തി​​ൽ ജ​​ന്മ​​നാ​​ട്ടി​​ൽ സം​​സ്ക​​രി​​ച്ചു.

പ്രി​​യ​​പ്പെ​​ട്ട അ​​ധ്യാ​​പ​​ക​​രെ അ​​വ​​സാ​​ന​​മാ​​യി ഒ​​രുനോ​​ക്കു​​ കാ​​ണാ​​ൻ വി​​ദ്യാ​​ർ​​ഥി​​ക​​ൾ അ​​ട​​ക്ക​​മു​​ള്ള നി​​ര​​വ​​ധി പേ​​രാ​​ണ് എ​​ത്തി​​യ​ത്. പാ​​ങ്ങ് അ​​ന്പ​​ല​​പ്പ​​റ​​ന്പ് ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ളി​​ൽ ഇ​​ന്ന​​ലെ രാ​​വി​​ലെ​യാ​യി​രു​ന്നു പൊ​​തു​​ദ​​ർ​​ശ​​നം.

പ​​ള്ളി​​പ്പ​​റ​​ന്പ് എ​​ൽ​​പി സ്കൂ​​ൾ അ​​ധ്യാ​​പി​​ക റം​​ല, യു​​പി സ്കൂ​​ൾ അ​​ധ്യാ​​പി​​ക ഷ​​ക്കീ​​ല, സ്കൂ​​ൾ പാ​​ച​​ക​​ത്തൊ​​ഴി​​ലാ​​ളി സാ​​ജി​​ത എ​​ന്നി​​വ​​രെ പാ​​ങ്ങ് വ​​ലി​​യ മ​​ഹ​​ല്ല് ജു​​മാ മ​​സ്ജി​​ദി​​ലാ​ണ് ക​​ബ​​റ​​ട​​ക്കി​​യ​​ത്. മാ​​ട്ടാ​​ത്ത് മ​​ഹ​​ല്ല് ജു​​മാ മ​​സ്ജി​​ദി​​ൽ അ​​ധ്യാ​​പ​​ക​​നാ​​യ മ​​ജീ​​ദ് മാ​സ്റ്റ​റെ​യും ഭാ​​ര്യ റു​​ഖി​​യ​യെ​​യും ക​​ബ​​റ​​ട​​ക്കി. സു​​ഹ്റ ടീ​​ച്ച​​റു​ടെ​യും മ​​ക​​ൻ ഹി​​ഷാ​​മി​​ന്‍റെ​യും ക​ബ​റ​ട​ക്കം വ​​ട​​ക്ക​​ൻ പാ​​ങ്ങ് മ​​ഹ​​ല്ല് ജു​​മാ മ​​സ്ജി​​ദി​​ലാ​യി​രു​ന്നു.

പ്ര​​ധാ​​നാ​​ധ്യാ​​പി​​ക അ​​ജി​​ത​​യു​​ടെ സം​​സ്കാ​​രം ഷൊ​​ർ​​ണൂ​​ർ ശാ​​ന്തി​​തീ​​ര​​ത്തും ആ​​ശാ ടീ​​ച്ച​​റു​​ടേ​​ത് കൊ​​ള​​ത്തൂ​​രി​​ലു​​മു​​ള്ള വീ​​ട്ടു​​വ​​ള​​പ്പ​​ിലും ന​​ട​​ന്നു. ദു​​ര​​ന്ത​​ത്തി​​ൽ​​പ്പെ​​ട്ട​​വ​​രെ അ​​വ​​സാ​​ന​​മാ​​യി കാ​​ണാ​​നും പ്രാ​​ർ​​ഥി​​ക്കാ​​നു​​മാ​​യി പാ​​ങ്ങ് പ്ര​​ദേ​​ശ​​ത്തേ​​ക്കും മ​​സ്ജി​​ദു​​ക​​ളി​​ലേ​​ക്കും ആ​​യി​​ര​​ങ്ങ​​ളാ​​ണ് ഒ​​ഴു​​കി​​യെ​​ത്തി​​യ​​ത്. നി​​ര​​വ​​ധി പേ​​ർ അ​​പ​​ക​​ടം ന​​ട​​ന്ന സ്ഥ​​ല​​മാ​​യ പൊ​​ള്ളാ​​ച്ചി​​യി​​ലേ​​ക്കും കോ​​യ​​ന്പ​​ത്തൂ​​രി​​ലേ​​ക്കും പോ​​യി​​രു​​ന്നു.

ത​​മി​​ഴ്നാ​​ട്, കേ​​ര​​ളം സം​​സ്ഥാ​​ന ഭ​​ര​​ണ​​കൂ​​ട​​ങ്ങ​​ൾ ഏ​​കോ​​പ​​ന​​ത്തോ​​ടെ പ്ര​​വ​​ർ​​ത്തി​​ച്ച​​ത് മൃ​​ത​​ദേ​​ഹ​​ങ്ങ​​ൾ വേ​​ഗ​​ത്തി​​ൽ വി​​ട്ടു​​കി​​ട്ടാ​​ൻ സ​ഹാ​യ​ക​മാ​​യി. പോ​​ലീ​​സ്, ആ​​രോ​​ഗ്യ, വി​​ദ്യാ​​ഭ്യാ​​സ, ദു​​ര​​ന്ത​​നി​​വാ​​ര​​ണ വ​​കു​​പ്പ് ഒ​​റ്റ​​ക്കെ​​ട്ടാ​​യി പ്ര​​വ​​ർ​​ത്തി​​ച്ചു. ത​​മി​​ഴ്നാ​​ട് സ​​ർ​​ക്കാ​​രി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ഒ​​ന്പ​​ത് ആം​​ബു​​ല​​ൻ​​സു​​ക​​ളി​​ലാ​​യാ​​ണ് മൃ​​ത​​ദേ​​ഹ​​ങ്ങ​​ൾ പാ​​ങ്ങ് സ്കൂ​​ളി​​ലെ​​ത്തി​​ച്ച​​ത്. പു​​ല​​ർ​​ച്ചെ അ​​ഞ്ചി​​ന​​കം ത​​ന്നെ എ​​ല്ലാ മൃ​​ത​​ദേ​​ഹ​​ങ്ങ​​ളു​​ടെ​​യും പോ​​സ്റ്റ്മോ​​ർ​​ട്ടം പൂ​​ർ​​ത്തി​​യാ​​ക്കി​​യി​​രു​​ന്നു.

രാ​​വി​​ലെ ഒ​​ന്പ​​തോ​​ടെ പാ​​ങ്ങ് ഗ​​വ​​ണ്‍​മെ​​ന്‍റ് ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ൾ ഗ്രൗ​​ണ്ടി​​ൽ പൊ​​തു​​ദ​​ർ​​ശ​​നം ആ​​രം​​ഭി​​ച്ചു. വി​​ദ്യാ​​ഭ്യാ​​സമ​​ന്ത്രി വി. ​​ശി​​വ​​ൻ​​കു​​ട്ടി, പാ​​ണ​​ക്കാ​​ട് സാ​​ദി​​ഖ​​ലി ശി​​ഹാ​​ബ് ത​​ങ്ങ​​ൾ, പി.​​കെ. കു​​ഞ്ഞാ​​ലി​​ക്കു​​ട്ടി, ആ​​ബി​​ദ് ഹു​​സൈ​​ൻ ത​​ങ്ങ​​ൾ എം​​എ​​ൽ​​എ, മ​​ഞ്ഞ​​ളാം​​കു​​ഴി അ​​ലി എം​​എ​​ൽ​​എ, എ​​ൻ. ഷം​​സു​​ദ്ദീൻ എം​​എ​​ൽ​​എ, കെ.​​പി.​​എ. മ​​ജീ​​ദ് തുടങ്ങി നിരവധി നേതാക്കൾ സ്ഥ​​ല​​ത്ത് ക്യാ​​ന്പ് ചെ​​യ്ത് പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്ക് നേ​​തൃ​​ത്വം ന​​ൽ​​കി.

Latest News

Corehub Up